അമ്പുകുത്തി മല
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു മലയാണ് അമ്പുകുത്തി മല(11°37′47.25″N 76°14′2.25″E). ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് മുമ്പ് 6,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.
Read article